Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awards

Thiruvananthapuram

എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു

ബാ​ല​രാ​മ​പു​രം: വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കാ​ന്‍ ബാ​ല​രാ​മ​പു​രം വിം​ഗ്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍​സ്പി​റ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​ന്‍ ഡി. ​സ​ജി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ റി​ജേ​ഷ് രാ​ജു, അ​ധ്യാ​പ​ക​രാ​യ ശ്യാം​ലാ​ല്‍, അ​ഭി​രാ​മി, സ്റ്റാ​ഫ് ഉ​മാ​ദേ​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Sports

ലോ​​റ​​സ് പു​​ര​​സ്‌​​കാ​​ര​​ത്തി​​ല്‍ ടെ​​ന്നീ​​സ് താ​​ര​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യം

മാ​​ഡ്രി​​ഡ്: കാ​​യി​​ക ലോ​​ക​​ത്തി​​ലെ ഓ​​സ്‌​​ക​​റാ​​യ ലോ​​റ​​സി​​ല്‍ ടെ​​ന്നീ​​സി​​ന്‍റെ ആ​​ധി​​പ​​ത്യം. മാ​​ഡ്രി​​ഡി​​ല്‍ ന​​ട​​ന്ന റെ​​ഡ് കാ​​ര്‍​പ്പെ​​റ്റ് സ്‌​​പോ​​ര്‍​ട്‌​​സ് പു​​ര​​സ്‌​​കാ​​ര​​ത്തി​​ല്‍ 2026ലെ ​​ഏ​​റ്റ​​വും മി​​ക​​ച്ച പു​​രു​​ഷ-​​വ​​നി​​താ താ​​ര​​ങ്ങ​​ളാ​​യി കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സും അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

പു​​രു​​ഷ ലോ​​ക റാ​​ങ്കിം​​ഗി​​ല്‍ നി​​ല​​വി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര​​നാ​​ണ് സ്പാ​​നി​​ഷ് താ​​ര​​മാ​​യ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ്. എ​​ന്നാ​​ല്‍, 2025ല്‍ ​​അ​​ല്‍​കാ​​ര​​സാ​​യി​​രു​​ന്നു ഒ​​ന്നാം സ്ഥാ​​ന​​ത്ത്. വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ നി​​ല​​വി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രി​​യാ​​ണ് ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക. 2025ല്‍ ​​യു​​എ​​സ്, ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഗ്രാ​​ന്‍​സ്‌​ലാം ​കി​​രീ​​ട​​ങ്ങ​​ള്‍ 22കാ​​ര​​നാ​​യ അ​​ല്‍​കാ​​ര​​സി​​നാ​​യി​​രു​​ന്നു. 2025ല്‍ ​​യു​​എ​​സ് ഓ​​പ്പ​​ണ്‍ മാ​​ത്ര​​മാ​​ണ് സ​​ബ​​ലെ​​ങ്ക​​യ്ക്കു നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത്. എ​​ന്നാ​​ല്‍, ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍, ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​രു​​ന്നു.

യു​​വ​​താ​​രം യ​​മാ​​ല്‍

മ​​റ്റു പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ, യൂ​​ത്ത് സ്‌​​പോ​​ര്‍​ട്‌​​സ്‌​​പേ​​ഴ്‌​​സ​​ണ്‍ ഓ​​ഫ് ദ ​​ഇ​​യ​​ര്‍ സ്പാ​​നി​​ഷ് ഫു​​ട്‌​​ബോ​​ള​​ര്‍ ലാ​​മി​​ന്‍ യ​​മാ​​ല്‍ സ്വ​​ന്ത​​മാ​​ക്കി. ജ​​ര്‍​മ​​നി​​യു​​ടെ മു​​ന്‍ ഫു​​ട്‌​​ബോ​​ള്‍ താ​​ര​​മാ​​യ ടോ​​ണി ക്രൂ​​സി​​നാ​​ണ് ഇ​​ന്‍​സ്പി​​റേ​​ഷ​​ന്‍ അ​​വാ​​ര്‍​ഡ്.
ഏ​​റ്റ​​വും മി​​ക​​ച്ച ക്ല​​ബ്ബി​​നു​​ള്ള ടീം ​​ഓ​​ഫ് ദ ​​ഇ​​യ​​ര്‍ പു​​ര​​സ്താ​​രം ഫ്രാ​​ന്‍​സി​​ല്‍​നി​​ന്നു​​ള്ള പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ സ്വ​​ന്ത​​മാ​​ക്കി.

നി​​ല​​വി​​ലെ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളും ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​സ്റ്റു​​ക​​ളു​​മാ​​ണ് പി​​എ​​സ്ജി. ബ്രേ​​ക്ക്ത്രൂ പു​​ര​​സ്‌​​കാ​​രം എ​​ഫ് വ​​ണ്‍ കാ​​ര്‍​ഡ്രൈ​​വ​​റാ​​യ ല​​ന്‍​ഡോ നോ​​റി​​സും തി​​രി​​ച്ചു​​വ​​ര​​വി​​നു​​ള്ള പു​​ര​​സ്‌​​കാ​​രം ഗോ​​ള്‍​ഫ് താ​​രം റോ​​റി മ​​ക്കി​​ള്‍​റോ​​യി​​ക്കു​​മാ​​ണ്. ലൈ​​ഫ് ടൈം ​​പു​​ര​​സ്കാ​​രം ഇ​​തി​​ഹാ​​സ വ​​നി​​താ ജിം​​നാ​​സ്റ്റാ​​യ നാ​​ദി​​യ കൊ​​മ​​നേ​​ച്ചി​​ക്കു സ​​മ്മാ​​നി​​ച്ചു.

Kerala

ഫി​ലിം​ ഫെ​യ​ർ പു​ര​സ്‌​കാ​രം: മ​​​​മ്മൂ​​​​ട്ടി ന​​​​ട​​​​ന്‍, ഉ​​​​ർ​​​​വ​​​​ശി ന​​​​ടി

കൊ​​​​ച്ചി: ഭ്ര​​​​മ​​​​യു​​​​ഗ​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് മ​​​​മ്മൂ​​​​ട്ടി​​​​ക്ക് മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ഫി​​​​ലിം​​​​ഫെ​​​​യ​​​​ർ പു​​​​ര​​​​സ്കാ​​​​രം. കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണ് 70-ാമ​​​​ത് ഫി​​​​ലിം ​ഫെ​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡ്സ് സൗ​​​​ത്ത് നി​​​​ശ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

ത​​​​ന്‍റെ 16-ാമ​​​​ത് ഫി​​​​ലിം​ ഫെ​​​​യ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്നും സി​​​​നി​​​​മ​​​​യെ​​​​ന്ന​​​​ത് ഒ​​​​രു വ​​​​ലി​​​​യ ടീ​​​​മി​​​​ന്‍റെ അ​​​​ധ്വാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​വാ​​​​ർ​​​​ഡ് സ്വീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് മ​​​​മ്മൂ​​​​ട്ടി പ​​​​റ​​​​ഞ്ഞു. മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ട ആ​​​​സി​​​​ഫ് അ​​​​ലി, ബേ​​​​സി​​​​ല്‍ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ ട്രോ​​​​ഫി വേ​​​​ദി​​​​യി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചു. ‘ഉ​​​​ള്ളൊ​​​​ഴു​​​​ക്കി​’​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് ഉ​​​​ർ​​​​വ​​​​ശി മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി.

‘മ​​​​ഞ്ഞു​​​​മ്മ​​​​ൽ ബോ​​​​യ്സ്’ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യും ‘ഭ്ര​​​​മ​​​​യു​​​​ഗ​’ത്തി​​​​ലൂ​​​​ടെ രാ​​​​ഹു​​​​ൽ സ​​​​ദാ​​​​ശി​​​​വ​​​​ൻ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ആ​​​​ടു​​​​ജീ​​​​വി​​​​തം അ​​​​ഞ്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി . പൃ​​​​ഥ്വി​​​​രാ​​​​ജ് - മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ (ക്രി​​​​ട്ടി​​​​ക്സ്), റ​​​​ഫീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ് -മി​​​​ക​​​​ച്ച വ​​​​രി​​​​ക​​​​ള്‍, ജി​​​​തി​​​​ന്‍ രാ​​​​ജ് -മി​​​​ക​​​​ച്ച ഗാ​​​​യ​​​​ക​​​​ന്‍, കെ.​​​​ആ​​​​ര്‍. ഗോ​​​​കു​​​​ല്‍ -മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത ന​​​​ട​​​​ന്‍, കെ.​​​​എ​​​​സ്. സു​​​​നി​​​​ല്‍ -മി​​​​ക​​​​ച്ച ഛായാ​​​​ഗ്ര​​​​ഹ​​​​ണം എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ടു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. കി​​​​ഷ്‌​​​​കി​​​​ന്ധാ​​​​കാ​​​​ണ്ഡം മി​​​​ക​​​​ച്ച ചി​​​​ത്രം -ക്രി​​​​ട്ടി​​​​ക്സ്, വി​​​​ജ​​​​യാ​​​​രാ​​​​ഘ​​​​വ​​​​ന്‍- മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ടെ നാ​​​​ല് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി.

മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​രം പൃ​​​​ഥ്വി​​​​രാ​​​​ജും ആ​​​​സി​​​​ഫ് അ​​​​ലി​​​​യും പ​​​​ങ്കി​​​​ട്ടു. ആ​​​​ട്ടം എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് സ​​​​റി​​​​ൻ ഷി​​​​ഹാ​​​​ബി​​​​ന് മി​​​​ക​​​​ച്ച ന​​​​ടി-​​​​ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. അ​​​​ഭി​​​​മ​​​​ന്യു എ​​​​സ്. തി​​​​ല​​​​ക​​​​ന്‍, മേ​​​​തി​​​​ല്‍ ദേ​​​​വി​​​​ക എ​​​​ന്നി​​​​വ​​​​ര്‍ മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഹെ​​​​ർ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് ലി​​​​ജോ​​​​മോ​​​​ൾ ജോ​​​​സ് മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി​​​​യു​​​​മാ​​​​യി. വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യാ​​​​ണു മി​​​​ക​​​​ച്ച ഗാ​​​​യി​​​​ക. സു​​​​ഷി​​​​ൻ ശ്യാ​​​​മാ​​​​ണ് മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. ജോ​​​​ജു ​ജോ​​​​ർ​​​​ജ്(​​​​പ​​​​ണി), ജി​​​​തി​​​​ൻ​​​​ലാ​​​​ൽ (എ​​​​ആ​​​​ർ​​​​എം) എ​​​​ന്നി​​​​വ​​​​ർ മി​​​​ക​​​​ച്ച ന​​​​വാ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​ർ​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​വും നേ​​​​ടി. ഉ​​​​ള്ളൊ​​​​ഴു​​​​ക്കി​​​​നും ക്രി​​​​ട്ടി​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു.

തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മാ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പു​​​​ഷ്പ 2 ദ ​​​​റൂ​​​​ള്‍ അ​​​​ഞ്ച് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി. അ​​​​ല്ലു അ​​​​ര്‍​ജു​​​​ന്‍ മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി. മ​​​​ല​​​​യാ​​​​ളി നി​​​​വേ​​​​ദ തോ​​​​മ​​​​സ് മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി. ക​​​​ല്‍​ക്കി 2898 എ​​​​ഡി എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍ മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നാ​​​​യും സ​​​​ത്യ​​​​ഭാ​​​​മ​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് കാ​​​​ജ​​​​ല്‍ അ​​​​ഗ​​​​ര്‍​വാ​​​​ള്‍ മി​​​​ക​​​​ച്ച ന​​​​ടി -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും നേ​​​​ടി. ത​​​​മി​​​​ഴി​​​​ൽ എ​​​​ട്ട് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​മ​​​​ര​​​​ന്‍ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും സാ​​​​യ് പ​​​​ല്ല​​​​വി മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ രാ​​​​ജ്കു​​​​മാ​​​​ര്‍ പെ​​​​രി​​​​യ​​​​സാ​​​​മി മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി. മെ​​​​യ്യ​​​​ഴ​​​​ഗ​​​​ന്‍ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ര​​​​വി​​​​ന്ദ് സ്വാ​​​​മി മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ -ക്രി​​​​ട്ടി​​​​ക്സ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും കാ​​​​ര്‍​ത്തി മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. ത​​​​ങ്ക​​​​ലാ​​​​നി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന് പാ​​​​ര്‍​വ​​​​തി തി​​​​രു​​​​വോ​​​​ത്തും ല​​​​ബ്ബ​​​​ര്‍ പ​​​​ന്തി​​​​ന് സ്വാ​​​​സി​​​​ക​​​​യും മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം പ​​​​ങ്കി​​​​ട്ടു.


ക​​​​ന്ന​​​​ഡ​​​​യി​​​​ല്‍ ശാ​​​​ഖാ​​​​ഹാ​​​​രി മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യും ശ്രീ​​​​മു​​​​ര​​​​ളി മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​ക്ഷ​​​​ത പാ​​​​ണ്ഡ​​​​വ​​​​പു​​​​ര​​​​യാ​​​​ണ് മി​​​​ക​​​​ച്ച ന​​​​ടി. അ​​​​ന്ത​​​​രി​​​​ച്ച ന​​​​ട​​​​ന്‍ ശ്രീ​​​​നി​​​​വാ​​​​സ​​​​നും ശ്രീ​​​​കു​​​​മാ​​​​ര​​​​ന്‍ ത​​​​മ്പി​​​​ക്കും ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ന്‍റ് പു​​​​ര​​​​സ്കാ​​​​രം ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ചു. തെ​​​​ന്നി​​​​ന്ത്യ​​​​ൻ താ​​​​രം ഭാ​​​​വ​​​​ന​​​​യ്ക്ക് സി​​​​നി ഐ​​​​ക്ക​​​​ൺ അ​​​​വാ​​​​ർ​​​​ഡും സ​​​​മ്മാ​​​​നി​​​​ച്ചു.

Kerala

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡുകൾ പ്ര​ഖ്യാ​പി​ച്ചു; തി​രു​വ​ന​ന്ത​പു​രം മി​ക​ച്ച കോ​ർ​പ​റേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: 2024-25 വ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ്വ​രാ​ജ് ട്രോ​ഫി, മ​ഹാ​ത്മാ, മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി, ലൈ​ഫ് മി​ഷ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള സ്വ​രാ​ജ് ട്രോ​ഫി കൊ​ല്ലം ക​ര​സ്ഥ​മാ​ക്കി. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് (തി​രു​വ​ന​ന്ത​പു​രം) ഒ​ന്നാം സ്ഥാ​ന​വും കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് (തൃ​ശൂ​ർ) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് (മ​ല​പ്പു​റം), ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് (കോ​ട്ട​യം) എ​ന്നി​വ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് (തി​രു​വ​ന​ന്ത​പു​രം) ഒ​ന്നാം സ്ഥാ​ന​വും എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് (തൃ​ശൂ​ർ) ര​ണ്ടാം സ്ഥാ​ന​വും മാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് (കോ​ഴി​ക്കോ​ട്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഗു​രു​വാ​യൂ​ർ മു​നി​സി​പ്പാ​ലി​റ്റി (തൃ​ശൂ​ർ) ഒ​ന്നാം സ്ഥാ​ന​വും മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി (ക​ണ്ണൂ​ർ) ര​ണ്ടാം സ്ഥാ​ന​വും കു​ന്നം​കു​ളം മു​നി​സി​പ്പാ​ലി​റ്റി (തൃ​ശൂ​ർ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി.

Business

ദയാബായി അടക്കം അഞ്ചു പേർക്ക് ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരം

കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, തങ്ങളുടെ 25-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക്സ് വിപണന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, സാമൂഹ്യപ്രതിബദ്ധതയുടെയും കേരള ജനത നൽകിയ പിന്തുണയ്ക്കു നന്ദിയർപ്പിക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികളെ ആദരിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം.
പുരസ്‌കാര ജേതാക്കൾ:
സാമൂഹ്യ സേവനം - ദയാബായി, കായികം - അഞ്ജു ബോബി ജോർജ്, സാഹിത്യം - കെ.ആർ. മീര, ശാസ്ത്രസാങ്കേതിക മേഖല: ഡോ. സാബു തോമസ്, സിനിമ - പ്രേം പ്രകാശ് എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാപ്രതിഭ പുരസ്‌കാരം.

പുരസ്‌കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസാണ് കൊച്ചിയിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബർ 18ന് വൈകുന്നേരം 5.30ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. സിബി മലയിൽ, ജിബിൻ കെ. തോമസ് (വി.പി ഓക്സിജൻ ഗ്രൂപ്പ് , സെയിൽസ് & മാർക്കറ്റിംഗ്), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Kerala

"കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്കാ​ൻ പാ​ക​ത്തി​നു​ള്ള നി​ല​വാ​രം ജൂ​റി ക​ണ്ടി​ല്ല': മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

കോ​ഴി​ക്കോ​ട്: അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെ​ന്നും കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബാ​ല​താ​ര​ങ്ങ​ളും സി​നി​മ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല. അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ഇ​വ​യ്ക്കി​ല്ലെ​ന്ന്‌ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്‌ അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​ക​ളാ​യി ജൂ​റി ക​ണ്ടി​ല്ല. അ​തി​ല്‍ അ​വ​ര്‍ സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ കു​റ​വാ​യി കാ​ണേ​ണ്ട. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല എ​ന്ന​ത് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്.

കു​ട്ടി​ക​ളു​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ജൂ​റി വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കും. അ​ടു​ത്ത അ​വാ​ർ​ഡ് വ​രു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ഉ​ണ്ടാ​കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് സി​നി​മ​യാ​ണ് കേ​ര​ള​ത്തി​ല്‍ പി​റ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. മ​മ്മൂ​ക്ക​യ്ക്ക് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത് കേ​ര​ള​ത്തി​ല്‍ മൊ​ത്തം ആ​ളു​ക​ളും ക​ണ്ട​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. ന​ല്ല ഒ​ന്നാ​ന്ത​രം സി​നി​മ​യാ​ണ്, പ​ക്ഷേ എ​ത്ര​പേ​ര്‍ ക​ണ്ടു. പ്ര​ശ്‌​നം ഗൗ​ര​മാ​യി കാ​ണു​ന്നു​ണ്ട്. ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ള്‍ വ​ര​ണം. എ​ന്നാ​ല്‍, മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും വേ​ണം. എ​ല്ലാം​കൂ​ടെ ചേ​രു​ന്ന​താ​ണ​ല്ലോ സി​നി​മ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ട​ന് പോ​ലും പു​ര​സ്‌​കാ​രം ന​ൽ​കി​യെ​ന്ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ നി​ര​വ​ധി പ്ര​ഗ​ത്ഭ​ർ ഉ​ണ്ടാ​യി​ട്ടും ഗാ​ന​ര​ച​യി​താ​വ​ല്ലാ​ത്ത വേ​ട​ന് മി​ക​ച്ച ഒ​രു പാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up